കോളയാട് (കണ്ണൂർ): കാരണവർക്ക് അടുപ്പിലുമാകാം എന്നൊരു പഴഞ്ചൊല്ലുണ്ട്. കോളയാട് പഞ്ചായത്ത് ആ കാരണവരുടെ വംശത്തിൽ പെട്ടതാണോ എന്ന് സംശയിക്കണം. പഞ്ചായത്തിൻ്റെ മത്സ്യ മാർക്കറ്റിലെ മാലിന്യം പുത്തലത്തുള്ള ഉദ്ഘാടനം ചെയ്യാത്ത പൊതു ശ്മശാനത്തിൽ കുഴിയെടുത്ത് കുഴിച്ചുമൂടാൻ ശ്രമിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ വീട്ടുപറമ്പിൽ മാലിന്യമിട്ടിട്ടുണ്ടോയെന്നരിച്ചുപെറുക്കി പരിശോധിച്ച് ഫൈൻ ഈടാക്കുന്ന പഞ്ചായത്തധികൃതരാണ് മാലിന്യം ശ്മശാനത്തിൽ കുഴിച്ചിട്ട് മാതൃകയായത്. അതും രാത്രിയിലാണ് ഈ കുഴിയെടുക്കലും കുഴിച്ചു മൂടലുമെല്ലാം. രാത്രി 11 മണി കഴിഞ്ഞ് മണ്ണുമാന്തിയന്ത്രവുമായി എത്തിയാണ് കുഴിതോണ്ടലും കുഴിച്ചുമൂടലും നടത്തിയത്. മണ്ണുമാന്തിയന്ത്രം ശ്മശാനത്തിൽ കയറ്റാൻ മതിലും പൊളിച്ചു. ഒരു ലോറിയിൽ കൊണ്ടുവന്ന ദുർഗന്ധം വമിക്കുന്ന മീൻ വെള്ളവും മാലിന്യങ്ങളും കുഴിയിൽ ഇട്ട് മൂടി. രണ്ടാമതും കൊണ്ടുവന്നതോടെ ജനം തടഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സാജൻ ചെറിയാൻ ജില്ലാ കലക്ടർക്ക് പരാതി നൽകി. നടപടി ആവശ്യപ്പെടttu കലക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരാതി നൽകിയിട്ടുള്ളത്.
പഞ്ചായത്ത് വൈസ് പ്രസിഡണ്ടിൻെറയും അസിസ്റ്റന്റ് സെക്രട്ടറി യുടെയും നേതൃത്വത്തിലാണ് മാലിന്യം കുഴിച്ചിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു.സാധാരണക്കകാരുടെ വീട്ടുപറമ്പിൽ മാലിന്യമിട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് ഫൈൻ ഈടാക്കുന്ന പഞ്ചായത്തധികൃതർ മാലിന്യം ശ്മശാനത്തിൽ കുഴിച്ചിട്ടതിൽ കൃത്യമായ നടപടി ഉണ്ടാകാത്ത പക്ഷം ശക്തമായ സമരപരിപാടികൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുമെന്ന് സാജൻ ചെറിയാൻ പറഞ്ഞു.
Can the Kolayad Panchayat administrators dump fish waste in the cemetery?